2010, ജൂലൈ 27, ചൊവ്വാഴ്ച

വിശുദ്ധ നാസറുദ്ദീന്‍ എളമരം ശ്ലീഹായ:

അഖില ലോക ക്രിസ്ത്യാനികളെ, ഹിന്ദുക്കളെ മറ്റു ബുദ്ധ-ജൈന മത വിശ്വാസികളെ, കേള്‍പ്പിന്‍! അവസാനം നീണ്ട കാത്തിരിപ്പിനു ശേഷം ഞങ്ങള്‍ മുസ്ലിംകള്‍ക്കും ഒരു രക്ഷാ പുരുഷന്‍ പിറന്നിരിക്കുകയാണ്. കുറെ ആയി ഞങ്ങള്‍ ഇതും പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങള്‍ക്കൊക്കെ ഇടകിടക്ക് ഇങ്ങനെ പുണ്യാളന്മാരും അവതാരങ്ങളും ഒക്കെ ആകാമല്ലോ? അപ്പോഴൊക്കെ ഞങ്ങള്‍ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു കാത്തിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ആ മഹാന്‍ ആഗാതനായിരിക്കുകയാണ്. ഇനി ഞങ്ങള്‍ക്ക് സ്വസ്ഥമായി സമാധാനമായി കിടന്നുറങ്ങാം. കുറെ ആയി ഞങ്ങള്‍ ഈ ആധിയുമായി നടക്കാന്‍ തുടങ്ങിയിട്ട്. ഇനി ആരും ഞങ്ങളെ മെക്കിട്ടു കേറാന്‍ നോക്കണ്ട. എല്ലാത്തിനും ഒരു രക്ഷകന്‍ വന്നിരിക്കുന്നു, കൂടെ കുറെ(?) അനുയായികളും.
ആള്‍ ജനിച്ചിട്ട്‌ കുറെ ആയെങ്കിലും ഈയിടെയാണ് ദിവ്യശക്തി കിട്ടിയത്. പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസം ആയിരുന്നു. മറ്റു ചരിത്ര പുരുഷന്മാരും, പുരുഷിമാരും (ഫെമിനിസ്ടുകളെ പേടിച്ചിട്ടു) ഒക്കെ വെളിപാടുണ്ടയാല്‍ വല്ല മലക്ക് മുകളിലോ അല്ലെങ്കില്‍ ജനക്കൂട്ടതിലോ വന്നു പ്രഖ്യാപിക്കുകയാണ് പതിവ്. അല്ലെങ്കിലും അന്നൊന്നും മൊബൈലും, ഇന്‍റര്‍നെറ്റും, വീഡിയോ കോണ്‍ഫറന്‍സു, ചാറ്റിങ്ങും ഒന്നും ഇല്ലല്ലോ. പക്ഷെ ഇന്ന് സ്ഥിതി അതലല്ലോ. അത് കൊണ്ട് ഇദ്ദേഹം ഒരു പ്രസ്സ്‌ കോണ്‍ഫറന്‍സ് തന്നെ അങ്ങ് വിളിച്ചു. എന്നിട്ടൊരു പ്രക്യാപനവും" ലോക മുസ്ലിം സമുധായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി ശ്രമിച്ചതിനാണ് താനും തന്‍റെ അനുയായികളും കുരിശിലേറികൊണ്ടിരിക്കുന്നത്"!!.
ഇത് തികച്ചും സത്യമാണ്. ഇത് തുടക്കത്തില്‍ എല്ലാ പ്രവാചകന്മാര്‍ക്കും വിപ്ലവകാരികള്‍ക്കും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണ്‌. ആദ്യമൊക്കെ അവരുടെ ആശയങ്ങളും പ്രവര്‍ത്തികളും ജനം തള്ളി കളയും. കല്ലെറിയും, പള്ളു പറയും, ആട്ടി ഓടിക്കും. ഇന്നാണെങ്കില്‍ കള്ള കേസില്‍ കുടുക്കും, റെയ്ഡു ചെയ്യും, അറസ്റ്റ് ചെയ്യും, റിമാണ്ടിലാക്കും. എന്തൊക്കെ ക്രൂരതകള്‍?. ഇത്രയൊക്കെ ചരിത്രം കേട്ടിട്ടും പുരാണം വായിച്ചിട്ടും നമ്മളൊക്കെ എന്തേ ഇനിയും നന്നാവാത്തത്? എന്നാല്‍ കുറച്ചു ഭാഗ്യവാന്‍മാര്‍ക്കെ ഈ സത്യം തുടക്കത്തിലേ മനസിലാക്കാനും അംഗീകരിക്കാനും പറ്റൂ. അവര്‍ തികച്ചും പുണ്യം ചെയ്തവര്‍!
മുമ്പും ഇതേ പോലെ ചില നേതാക്കള്‍ ഇതേ ആശയവുമായി വന്നെങ്കിലും അകാലത്തില്‍ കാരാഗ്രഹ വാസം പുല്കേണ്ടി വന്നു. ശേഷവും ഒന്ന് ഉയര്‍ത്തെഴുന്നെല്‍ക്കാന്‍ ശ്രമിച്ചെങ്കിലും മുന്‍ അനുഭവം തന്നെ വിധി. അല്ലെങ്കിലും അവര്‍ക്കൊക്കെ വായാടിത്തം അല്ലാതെ പ്രവര്‍ത്തന ശേഷി ഇല്ലായിരുന്നല്ലോ?. എന്നാല്‍ അതാണോ നമ്മുടെ വി: നാസറുദ്ദീന്‍ എളമരത്തിന്‍റെയും അദ്ദേഹം നേതൃതം കൊടുക്കുന്ന പോപ്പുലര്‍ ഫ്രെണ്ടിന്‍റെയും കാര്യം. അവരല്ലേ ശരിക്കും പുലികള്‍ (തമിഴ് പുലികള്‍ വരെ ഇവിടെ വെറും പുലികളാ).
ഇവരുടെ പ്രവര്‍ത്തന മാര്‍ഗവും മണ്ഡലവും മുന്‍ മഹാന്മാരെക്കള്‍ തികച്ചും വ്യത്യസ്തവും ആധുനികവുമാണ്. മുന്‍പ് വേദങ്ങളും തത്വസംഹിതകളും ആയിരുന്നു ആധാരമെങ്കില്‍ ഇന്ന് സിഡികളാണ് പ്രധാനം. കൂടാതെ ഇമെയില്‍, ബ്ലോഗ്‌, വെബ്സൈറ്റ് മുതലായവയാണ് പ്രച്ചരനോപധികള്‍. ഇതിനൊക്കെ പുറമേ രാഷ്ട്രീയ പാര്‍ടികളെ പോലും വെല്ലും വിധം വാര്‍ഡ്, മണ്ഡലം, ജില്ല, സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ കമ്മിറ്റികള്‍ വരെ രൂപീകരിച്ചാണ് ഉദ്യമം. മുമ്പ് ആശയങ്ങള്‍ ആയിരുന്നു പ്രച്ചരനായുധങ്ങള്‍ എങ്കില്‍ ഇപ്പോള്‍ കുറുവടി, കത്തി, വടി വാള്‍, ബോംബ്‌ തുടങ്ങിയവയാണ് മുഖ്യം.
ഇനി കര്‍മപഥത്തില്‍ ചെയ്ത കാര്യങ്ങളോ അതിനെക്കാള്‍ മഹത്തരം. ചുരുങ്ങിയ കാലം കൊണ്ട് നിരവധി കൊലപാതകങ്ങള്‍, വെട്ടു, കുത്ത്, കൊള്ളി വെപ്പ്, ബോംബേറ് തുടങ്ങി നിരവധി കലാപരിപാടികള്‍. പോരാത്തതിനു പരേഡ്, ട്രെയിനിംഗ് മുതല്‍ റിക്രൂട്ട്മെന്‍റ് വരെ. ഇത്രയൊക്കെ ചെയ്ത ഏതു മഹാന്മാര്‍ ഉണ്ട് ചരിത്രത്തില്‍. അതും പൂര്‍ണമായും തന്‍റെ സമുധായത്തിനു വേണ്ടി മാത്രം. എന്നിട്ടോ അവസാനം പഴി മുഴുവന്‍ സ്വസമുധയത്തില്‍ നിന്ന് തന്നെ. നോക്കണേ വിധിയുടെ ഓരോ വൈരുധ്യങ്ങള്‍. ഇതിനൊക്കെ മുമ്പ് ആരാണ്ടൊക്കെ പറഞ്ഞതെ എനിക്കും പറയാനുള്ളൂ. "ഇവര്‍ ഓടു പെരുക്കേണമേ..."
അവസാനമായി, മുസ്ലീംകള്‍ക്ക് വേണ്ടി ഒരുപാട് യാതനകളും വേദനകളും സഹിച്ചു ഇത്രയൊക്കെ ഉണ്ടാകി തന്നതിന് നന്ദി ഉണ്ട് ഗുരോ ..ഈ സുന്ദര കേരളത്തില്‍ യാതൊരു അല്ലലും അലട്ടലും ഇല്ലാതെ സമാധാനത്തോടെ ജീവിച്ചു പോന്ന മുസ്ലിങ്ങളെ ഏകദേശം പലസ്തിനികളെ പോലെ ആക്കി തന്നതിനും മാധ്യമങ്ങള്‍ക്ക് യഥേഷ്ടം സമുദായത്തിന്‍റെ പേര് തട്ടികളിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തതിനും ഒരുപാട് ഒരുപാടു നന്ദിയുണ്ട്. ഇനി പറ്റുമെങ്കില്‍ ബാക്കിയുള്ള എല്ലാ സമുധായങ്ങളെയും കിള്ളി കിള്ളി പ്രകോപിപിച്ചു ഒരു ഗുജറാത്ത്‌ മോഡല്‍ ആകി തന്നാല്‍ പൂര്‍ത്തിയായി. എന്നും സ്മരണയുണ്ടാവും!
അടികുറിപ്പ്: ഈ പ്രശംസാഖണ്ഡം ആര്‍ക്കെങ്കിലും ഗുരു നിന്ദയായി തോന്നുകയാണെങ്കില്‍, തികച്ചും യാദൃസ്ചികമാണു. സത്യമായിട്ടും ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടേ ഇല്ല. ഇനി ഇതിന്‍റെ പേരില്‍ എന്‍റെ കയ്യോ കാലോ വെട്ടരുത്. നിങ്ങളെന്തെങ്കിലും അവിവേകം കാണിച്ചാല്‍ എന്‍റെ കുടുംബം പട്ടിണിയാകും. ദയവു ചെയ്തു എന്‍റെ കുടുംബത്തിന്‍റെ ബിരിയാണി മുട്ടിക്കരുത്.പ്ലീസ്!!

9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂലൈ 30 8:01 PM

    Kashmalaaaa....abhiprayam parayichittu nhangalude kaalo kayyo okke vettippichittu...enthaa enikkum ente kudumbathinum vende biriyani??!!!

    മറുപടിഇല്ലാതാക്കൂ
  2. dear kashmalan, ezhuthu vayichu. jihadineppattiyulla vivarakkedanu samudayathinu cheethapperundakkiyathu. moudoodiyum koottarum thanicha yahoodikalanu. real islam enthennu padikkan samayamayittille/

    മറുപടിഇല്ലാതാക്കൂ
  3. കശ്മലാ, ഞാന്‍ പണ്ടേ പറഞ്ഞതലേ നീ നന്നാവും എന്ന്, കുറെ അബതം കുറെ ഏറെ ചീത്ത പേര്. എങ്ങനെ ഉള്ള ജീവിത അനുഭവം നിന്നെ ഒരു പാട് വളര്‍ത്തി. നന്നായിടുണ്ട്. ഇനിയും ഒരുപാട് നന്നാവാനും ഉണ്ട്,

    മറുപടിഇല്ലാതാക്കൂ
  4. islamin peru paranhu nadakunnna ivarku islamic basu polum ariyilla.
    ivaray samooham thirichariyanam.

    മറുപടിഇല്ലാതാക്കൂ
  5. sANGATHI ADIPOLI .....AARAAAA........HA HAAHAH
    NEE ISHATPETTA PADTHINTE KARYTHIL ONNU MARANNU " PATTAALI " ROCK AND ROLL HA HA HAAHAH

    മറുപടിഇല്ലാതാക്കൂ
  6. NEE MISS KERALA COMPETITION ONNU KANU.......BAKKI EZHUTAHNULLATHU KITTUM...........H AHAHAH

    മറുപടിഇല്ലാതാക്കൂ
  7. മുസ്ലീംകള്‍ക്ക് ഇത്രയും സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്ന മറ്റേത് സ്ഥലമുണ്ട് ഈ ദുനിയാവില്‍!. സമൂഹത്തില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന എത്രയെത്ര മുസ്ലീംകള്‍ ഇവിടെ ജീവിക്കുന്നു.. രാഷ്ട്രീയ പരമായി അഭിപ്രായം പറയാന്‍ കഴിയുന്നു, ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായം ലഭിക്കുന്നു.. ഒരു പക്ഷേ മറ്റു ഭൂരിപക്ഷ സമുദായതെക്കാള്‍ കൂടുതല്‍ സൌകര്യം ലഭിക്കുന്നു

    മറുപടിഇല്ലാതാക്കൂ