2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഫ്യുഡേറ്റര്‍

സംഗതി കേള്‍ക്കുന്ന ആര്‍ക്കും ഇതെന്തു കുന്തം എന്ന് തോന്നും. ആദ്യം കേട്ടപ്പോള്‍ എനിക്കും തോന്നിയതാ. പക്ഷെ സംഭവത്തിന്‍റെ ഗുട്ടന്‍സ് പിടി കിട്ടിയാല്‍ നിങ്ങള്‍ രോമാഞ്ചം കൊള്ളും (രോമം ഉണ്ടെങ്കില്‍) ചിലപ്പോള്‍ മോഹാലസ്യപെട്ടെന്നും വരാം. ബീ കെയര്‍ഫുള്‍! സോ സസ്പെന്‍സ് നീട്ടി കൊണ്ട് പോകുന്നില്ല. സംഗതി വിളമ്പാം


ഇതൊരു കണ്ടു പിടുത്തത്തിന്‍റെ സ്റ്റോറിയാണ് ..സോറി, റിയാലിറ്റി ആണ്. ആംഗലേയ ഭാഷക്ക് മലയാളികള്‍ ചെയ്ത ഒരു വന്‍ സംഭാവനയുടെ പിന്നിലെ നീറുന്ന ഹിസ്റ്ററി. ഇംഗ്ലീഷ് ഭാഷയില്‍ ലക്ഷോപലക്ഷം പദങ്ങള്‍ ഉണ്ടെങ്കിലും, അതൊക്കെ കണ്ടു പിടിച്ചത് ഏതെങ്കിലും ഡൂകിളി സായിപ്പോ മദാമയോ ആയിരിക്കും . എന്നാല്‍ ഇത് നമ്മള്‍ മലയാളികളുടെ മാത്രം കണ്ടുപിടുത്തമാണ്. കുറെ കൂടി കൃത്യമായി പറഞ്ഞാല്‍, ഈ മഹത് വാക്യം ആംഗലേയ ഭാഷക്ക് സംഭാവന ചെയ്തത് നമ്മുടെ KSEB ജീവനക്കാരാണ്. സാക്ഷാല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലെ പോസ്റ്റ്‌ കേറികളായ ബുദ്ധി രാക്ഷസന്മാര്‍. പൊതുവേ മടയന്മാരും, നിഷ്ക്രിയരും, കലാ വാസന ഇല്ലാത്തവരും, കൈകൂലിക്കാരും എന്ന് നാം കരുതിയിരുന്ന നമ്മുടെ പൊതു സേവകരില്‍ ഇത്തരം മഹാന്മാരെ നാം സാധാരണ തിരിച്ചറിയാറില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഞമ്മ കണ്ടതായി നടിക്കാറുമില്ല. എന്നാല്‍ ഈ സംഭവത്തില്‍ നേരെ മറിച്ചാണ് സംഭവിച്ചത്. സംഗതി അറിഞ്ഞ ഉടനെ തന്നെ ജനം ഇവരെ തേടി പിടിച്ചു വന്‍ സ്വീകരണവും പൊതുയോഗവും നടത്തി.


സംഭവം നടക്കുന്നത് ഈ കഴിഞ്ഞ വേള്‍ഡ് കപ്പ്‌ സമയത്താണ്. ഉറുഗേ-ജെര്‍മനി ലൂസേര്‍സ് ഫൈനല്‍ മത്സരം. സമയം നട്ട പാതിര. കാലാവസ്ഥാ നിരീക്ഷകരുടെ സ്ലാങ്ങില്‍ പറഞ്ഞാല്‍ ബംഗാളിന്‍റെ തെക്ക് വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ ന്യൂന മര്‍ദം സംജാതമായതിനാല്‍ പ്രദേശത്ത് കനത്ത മഴ പെയ്യാനും പെയ്യാതിരിക്കാനും സ്കോപുണ്ട്. ക്ല്ബ് പരിസരം ഫുട്ബോള്‍ പ്രാന്തന്മാരെ കൊണ്ട് ഹൌസ്ഫുള്‍ . സ്ഥലത്തെ എല്ലാ ബൂട്ടിയ-വിജയന്മാരും ടിവിയുടെ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ എല്ലാവരും പോകുന്നു പിന്നെ ഞാനായിട്ട് എങ്ങനെ ഉണ്ണാമനായി വീട്ടിലിരിക്കും എന്നത് കൊണ്ട് എന്‍റെ പൌരുഷത്തെ ഓര്‍ത്തു മാത്രം ഞാനും ഹാജര്‍. സത്യം പറഞ്ഞാല്‍ എനിക്കീ കളിയോട് പണ്ടേ താല്പര്യമില്ല എന്ന് മാത്രമല്ല കടുത്ത അലെര്‍ജിയുമാണ് , എല്ലാത്തിനും ഓരോ കാരണങ്ങള്‍ ഉണ്ടല്ലോ? ഇതിന്‍റെ പിന്നിലും ഉണ്ടൊരു ട്രാജെഡി!



ഫ്ലാഷ്ബാക്ക്: എനിക്ക് മൂന്ന് വയസ്സ് എന്‍റെ മച്ചുനന് അഞ്ചും. ഞാനും അവനും, അല്ല ആ കശ്മലനും കൂടി ഹോം ഗ്രൗണ്ടില്‍ അഖിലേന്ത്യാ സിംഗിള്‍സ് ലീഗിന് വേണ്ടി പ്രാക്ടിസ് ചെയ്യുന്ന കാലം. അന്ന് ഞാന്‍ അവനെക്കാള്‍ നന്നായി ഫെര്‍ഫോം ചെയ്യുമായിരുന്നു എന്നും സന്നാഹ മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ അവനെ തകര്‍ക്കരുണ്ടായിരുന്നു എന്നും ഞങ്ങളുടെ കോച്ചും കൂടിയായ എകൈക മാമന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍പടി കാരണങ്ങളാല്‍ അവനു എന്‍റെ കരിയറില്‍ കടുത്ത അസൂയ ഉണ്ടായിരുന്നു. അതോടെ എന്നെ എങ്ങനെയെങ്കിലും ഫോം ഔട്ട്‌ ആക്കുക എന്നത് അവന്‍റെ ഒരു ഹിഡന്‍ അജണ്ട ആയി മാറി. ഏതാണ്ട് പാകിസ്ഥാന്‍ ലൈന്‍. അവസാനം അവന്‍റെ അത്യാഗ്രഹം ലക്‌ഷ്യം കണ്ടു. ലെവന്‍ അവന്‍റെ മാസ്റ്റര്‍ പ്ലാന്‍ അതി ക്രൂരമായി നടപ്പിലാകി. ലോകത്തൊരു മച്ചുനനും ചെയ്യാന്‍ മടിക്കുന്ന കടും കൈ അവന്‍ എന്നോട് ചെയ്തു. കളിക്കിടയില്‍ മനപൂര്‍വം എന്‍റെ കിര്‍ക്കിസ്ഥാന്‍ നോക്കി അവന്‍റെ ഒരു കിണ്ണന്‍ സീറോ ആങ്കിള്‍ ഷോട്ട്. ഏതാണ്ട് നമ്മുടെ റോബര്‍ട്ടോ കാര്‍ലോസിന്‍റെ അതെ കിക്ക്, അതെ വെയ്റ്റ്. മോശം പറയരുതല്ലോ, കൃത്യം ലക്ഷ്യം കണ്ടു. അതോടെ എന്‍റെ കാര്യം ക്ലോസ്!! ചുരുക്കി പറയാലോ നിന്ന നില്‍പ്പില്‍ ഞാന്‍ ഇന്നേ വരെ കാണാത്ത തൃശൂര്‍ പൂരം മുയിമനും കണ്ട് . പോരാത്തതിനു അപ്പൊ പോയ ബോധം രണ്ടു മണിക്കൂര്‍ കയിഞ്ഞാ വന്നത്. അതും കഴിഞ്ഞു മൂന്ന് ദിവസം കയിഞ്ഞാണ് എന്‍റെ കേന്ദ്ര ഭരണ പ്രദേശത്ത് സമാധാനവസ്ഥ കൈവരിച്ചത്...ഹമ്മേ .... ഈ ദുരന്തത്തിനു ശേഷം ഫുട്ബോള്‍ നേരില്‍ കാണുമ്പോള്‍ തന്നെ എനിക്ക് തല കറങ്ങും. അത് കൊണ്ട് എന്തായി, അതോടെ ഞാന്‍ ആ കളിയോട് റ്റാ റ്റാ പറഞ്ഞു . അങ്ങിനെ ലോക ഫുട്ബോളിന്‌ മറ്റൊരു മറഡോണയെ മിസ്സായി, അല്ലാണ്ടെന്തു പറയാന്‍. മുന്‍പ് മഹാഭാരതതിലും ഇത് തന്നെയാണല്ലോ സംഭവിച്ചത്. അതാണല്ലോ വാല്മീകി പറഞ്ഞത്.."മച്ചുനാഹ നിഗ്രഹെ..മച്ചുനാഹ യഥോ അധോഗതി" എന്ന്.

ബൈ ദ ബൈ, ഞാന്‍ വിഷയത്തില്‍ നിന്ന് തെന്നി മാറി എന്ന് തോന്നുന്നു. ലെറ്റ്‌ അസ്‌ കം ബാക്ക് റ്റു ദ സ്റ്റോറി. കളി ഏതാണ്ട് ക്ലൈമാക്സില്‍ എത്തി. രണ്ടു ടീമും കട്ടക്ക് കട്ട കളി. ക്ലബില്‍ പരസ്പരം വെല്ലു വിളിയും വാതു വെപ്പും എല്ലാം കൂടി ബഹളമയം . ഞാന്‍ ചുമരും ചാരി പാതി ഉറക്കത്തില്‍ പടച്ചോനെ ഈ പണ്ടാരം എങ്ങനെയെങ്കിലും മുടിഞ്ഞാല്‍ മതി എന്ന് കരുതി ഇങ്ങനെ ഇര്ക്കുംമ്പോഴാണ്, ഒരു യമഗമണ്ടന്‍ ഇടിയും കൂടെ ഒരു മിന്നലും അതിലും വേഗത്തില്‍ കരണ്ടും പോയി. ഡാഡി ഇചിച്ചതും ബോണ്‍വിറ്റ വൈദ്യര്‍ പ്രിസ്ക്രയ്ബ് ചെയ്തതും ബോണ്‍വിറ്റ എന്ന് പറഞ്ഞ പോലെയായി എന്‍റെ അവസ്ഥ. രക്ഷപെട്ടു! ഇനി വീട്ടീ പോകാം എന്ന് കരുതി ആവേശകുഞ്ചിതനായി. പക്ഷെ ബാക്കി എല്ലാവരുടെയും മുഖത്ത് ആകെ കൂടെ ഒരു വയ്ക്ലബ്യം . കല്യാണ തലേന്ന് കൊച്ചിന്‍റെ അച്ഛന്‍ ചത്ത അവസ്ഥ. ഇവന്‍റെയൊന്നും വീട്ടില്‍ ആരെങ്കിലും ചത്താല്‍ പോലും കാണില്ല ഇത്ര ശുഷ്കാന്തി, അല്ല പിന്നെ!


അതിനിടക്ക് ഒരു അനോണിമസ് കമന്‍റ്, നമുക്ക് KSEB വിളിച്ചു ചോദിക്കാം!. കേട്ടതും സകല മൊബൈലുകളും KSEB ലക്ഷ്യമാക്കി കറങ്ങി . അഞ്ചെട്ടു പ്രാവിശ്യം കറക്കിയപ്പോള്‍ അവസാനം ആളെ കിട്ടി. കിട്ടിയതും ആചാര വെടി പൊട്ടിച്ചു, അവിടെ സുഖമല്ലേ, മുല്ല പെരിയാറില്‍ വെള്ളമില്ലേ, ഇടമാലയാറില്‍ ജലനിരപ്പ്‌ കുറഞ്ഞോ? തുടങ്ങി ചില മാന്യമായ ഉപചാര ചോദ്യങ്ങള്‍. സംഗതിയുടെ കിടപ്പ് വശം മനസ്സിലായ്പോള്‍ അപ്പുറത്ത് ആകെ ഒരു തപ്പലും പരുങ്ങലും, അല്‍പ്പ നേരത്തെ സേതുരാമയ്യര്‍ ക്വസ്റ്യനിങ്ങിനു ശേഷം ആള്‍ മൂല കാരണം വെളിപെടുത്തി; ട്രാന്‍സ്ഫോമെറിന്‍റെ ഫ്യുഡേറ്റര്‍ പോയതാ!. കേട്ട പാടെ ഓഹോ, അത്രയേ ഉള്ളൂ അത് ഞങ്ങള്‍ ഇപ്പൊ ശരിയാക്കി തരാം (കടപ്പാട്: കുതിരവട്ടം പപ്പു) എന്ന് പറഞ്ഞു ഫോണ്‍ കട്ടാക്കി, എന്നിട്ട് ജനകീയ പിന്തുണയോടെ നേരെ KSEB അപീസിലേക്ക് .



എത്തിയപ്പോലല്ലേ രസം, ആസ് യൂശുവല്‍ ആപീസര്മാരെല്ലാം കൂടി അച്ചാര്‍-ടെചിങ്ങ്സ് സഹിതം വൈകീട്ടുള്ള കാര്യ പരിപാടിയിലായിരുന്നു. ഹൈ ട്ടെമ്പെറെച്ചറില്‍ വരുന്ന കശ്മല സേന ഇതും കൂടി കണ്ടപ്പോള്‍ ഉള്ള ബി പി ശ്രീശാന്തിന്‍റെ ഓവറിലെ റണ്‍ റേറ്റ് പോലെ കുത്തനെ കൂടി. പിന്നീടങ്ങോട്ട് ഏതാണ്ട് ഷാജി കൈലാസ് ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ പോലെയായിരുന്നു. അര മണിക്കൂര്‍ കട്ടില്ലാതെ നോണ്‍ സ്റ്റോപ്പ്‌ ആക്ഷന്‍ ഹന്‍ഗാമ. ഓസിനു കിട്ടിയാല്‍ ഔസേപ്പും ചാമ്പും എന്നാണല്ലോ. രണ്ടാം ക്ലാസ് വരെ പോകാത്തവര്‍ വരെ ശരിക്കും കേറിയങ്ങ് പെരുക്കി. എല്ലാം കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ക്ക് ജീവനുണ്ടോ എന്നറിയാന്‍ പള്‍സ് തൊട്ടു നോക്കേണ്ട അവസ്ഥയായിരുന്നു. എന്തായാലും കലാപ പരിപാടി കഴിഞ്ഞപോള്‍ ഒരു കാര്യം ഉറപ്പായിരുന്നു.. എല്ലാവരുടെയും ഫ്യുഡേറ്റര്‍ ഫ്യൂസായിട്ടുണ്ടായിരുന്നു!



ഒടുക്കി പറഞ്ഞാല്‍ അന്ന് തൊട്ടു "ഫ്യുഡേറ്റര്‍" ഞങ്ങള്‍ ശരിക്കും അങ്ങ് ഏറ്റെടുത്തു. ഇപ്പോള്‍ എന്തിനും ഏതിനും സ്ഥാനത്തും അസ്ഥാനത്തും ഞങ്ങള്‍ ഈ വാക്ക് പ്രയോഗിക്കും. പേര് പറയാന്‍ കിട്ടാത്ത എന്ത് സാധനത്തിനും അത്, ഇത്, മറ്റേതു, മറിച്ചത്, സുന തുടങ്ങിയ പഴഞ്ചന്‍ വാക്കുകളൊക്കെ ഉപേക്ഷിച്ച്‌ ഈ മഹത് വാക്യമാണ് ഉപയോഗിക്കുനത്. ഇപ്പൊ എന്ത് പറഞ്ഞാലും ഒരു ഫ്യുഡേറ്റര്‍ കാണും..കാണാന്‍ കൊള്ളാവുന്ന ഒരു പീസ് പോയാല്‍ അപ്പൊ വരും കമന്‍റ് . ഡേയ്, ആ കൊച്ചിന്‍റെ ഫ്യുഡേറ്റര്‍ കൊള്ളാം കേട്ടോ? അതായത് ആ കുട്ടിയുടെ ചുരിദാര്‍ കൊള്ളാം!

സമര്‍പ്പണം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്‌

7 അഭിപ്രായങ്ങൾ:

  1. ഒന്ന് കൈ വെച്ച് അനുഗ്രഹിക്കാന്‍ അപേക്ഷ

    മറുപടിഇല്ലാതാക്കൂ
  2. കഥ ഫ്യുഡേറ്റര്‍ ആയിടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. "കളിക്കിടയില്‍ മനപൂര്‍വം എന്‍റെ കിര്‍ക്കിസ്ഥാന്‍ നോക്കി അവന്‍റെ ഒരു കിണ്ണന്‍ സീറോ ആങ്കിള്‍ ഷോട്ട്."

    Ha ha ha..ആ കിര്‍ക്കിസ്ഥാനും ഒരു ഫ്യുഡേറ്റര്‍ ലൈന്‍ ആണല്ലോ? ഗൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  4. ഇതാ ഞാന്‍ അനുഗ്രഹിച്ചിരിക്കുന്നു!!!

    (ഇനി ഇയാള്‍ടെ കാര്യം കട്ടപ്പൊക! :-))

    നല്ല എഴുത്താനല്ലോ കശ്മലന്‍ ചേട്ടാ..
    പ്രൊഫൈലോ അതിലും കിടിലന്‍ !!

    മറുപടിഇല്ലാതാക്കൂ
  5. ജാസറെ: ഇജ്ജി ഞമ്മള മുത്താടാ!

    ഐസീബിത്താ: ഇങ്ങളാണ് ഞമ്മളെ കുരു!

    നൌഷാദ്ക്കാ: പെരുത്ത്‌ നന്ദി!

    മറുപടിഇല്ലാതാക്കൂ
  6. ഡാ, ഞാന്‍ പറഞ്ഞിലെ നീ ഭാവി ഉള്ളവന്‍ ആണെന്. നിന്റെ കൊല വാസനയുടെ കാര്‍ട്ടൂണ്‍, ഇന്നിത കഷ്മാലനും. ഡാ i m doubt (കടപ്പാട് വട്ടു)''പോരാത്തതിനു അപ്പൊ പോയ ബോധം രണ്ടു മണിക്കൂര്‍ കയിഞ്ഞാ വന്നത്'" ഇതു വരെ നീ ഒരു ബോധം ഉള്ളവനെന്നു എനിക്ക് തോനിയിടില.പിന്നെങ്ങളെ.
    Any hw nicely narrated, Like it .

    മറുപടിഇല്ലാതാക്കൂ