2010, ജൂലൈ 5, തിങ്കളാഴ്‌ച

കൊടുത്താല്‍ എല്ലിസ് പാര്‍ക്കില്‍ തന്നെ കിട്ടും!

സത്യത്തില്‍ ഇത് എന്‍റെ അരങ്ങേറ്റം ആണ്. ബ്ലോഗ്‌ അരങ്ങേറ്റം! എന്‍റെ ആദ്യ ബ്ലോഗ്‌ കുറഞ്ഞത്‌ ചെച്നിയന്‍ ആഭ്യന്തര കലാപത്തെ കുറിച്ചെങ്കിലും ആയിരിക്കണം എന്നായിരുന്നു എന്‍റെ അത്യാഗ്രഹം (അതിയായ+ആഗ്രഹം=അത്യാഗ്രഹം), അല്ലെങ്ങില്‍ തുര്‍കുമെനിസ്തനിലെ മനുഷ്യാവകാശ ധംസനത്തെ കുറിച്ചെങ്കിലും ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. പക്ഷെ ഇന്നിവിടെ എന്‍റെ മൌനം ധംസിക്കാനുള്ള സംഭവങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്‌. ഇനിയും മൌനം തുടര്‍ന്നാല്‍ അത് ഞാന്‍ എന്‍റെ മനസാക്ഷിയോടും ലോക ജനതയോടും ചെയ്യുന്ന കടുത്ത അപരാധം ആയിരിക്കും. ആയതിനാല്‍ എല്ലാ ബ്ലോഗ്‌-പരമ്പര ദൈവങ്ങളെയും നമിച്ചു കൊണ്ട് ഞാന്‍ എന്‍റെ ആദ്യ പാതകം ചെയ്യുകയാണ്. ഇതില്‍ വല്ല ഗമണ്ടതരങ്ങളും ഉണ്ടെങ്കില്‍ അങ്ങ് സഹിചേക്കാന്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു (ഇല്ലെങ്കിലും എനിക്ക് ഒരു പുല്ലും ഇല്ല ).


എന്നെ ഈ ഉദ്യമത്തിന് പ്രകോപിപ്പിച്ചത് മറ്റൊന്നുമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ വേള്‍ഡ് കപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ തന്നെ. ഇത് വായിക്കുന്ന ആര്‍ക്കും ഞാന്‍ ഒരു ബ്രസീല്‍ ഫാന്‍ ആണെന്ന് തോന്നുമെങ്കിലും,സത്യത്തില്‍ ഞാന്‍ തികച്ചും നിക്ഷ്പക്ഷന്നാണ്. പിന്നെ, എനിക്ക് അല്‍പ്പമെങ്കിലും മമത ഉണ്ടായിരുന്നത് നവാഗതരായ ഹോണ്ടുരസിനോട് ആയിരുന്നു. ഞാന്‍ പണ്ടേ ഒരു മനുഷ്യ സ്നേഹിയും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് എനിക്ക് വലിയ അനുകമ്പയും ആണെന്ന് എന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാമല്ലോ (എന്നെ എനിക്ക് തന്നെ അറിയില്ല, പിന്നല്ലേ? ). അമ്മച്ചിയാണേ (എന്‍റെയല്ല) സത്യം !! ഹോണ്ടുറാസ് പുറത്തായതില്‍ പിന്നെ ഞാന്‍ ശരിക്കും നിക്ഷ്പക്ഷന്നാണ്.


എന്തായാലും നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഫുട്ബോള്‍ അല്ലെ; കളി അല്ലെ; അതിനെ അതിന്റെ വഴിക്ക് വിടണം എന്നൊക്കെ ആണല്ലോ നമ്മുടെ നാട്ടു നടപ്പ്. കൂടാതെ ഫുട്ബോളിനെ ഫുട്ബോള്‍ ആയി കാണണം(അല്ല പിന്നെ അതിനെ വോളി ബോള്‍ ആയി കാണാന്‍ പറ്റുമോ?) എന്ന് മഹാകവി ഇടശ്ശേരി പെലെ ഗുരുക്കളും (ഒരു ലുക്കിനും പിന്നെ ഞാനൊരു മതേതരത വാദി ആണെന്ന് മാലോകര്‍ക്ക് അറിയാമല്ലോ? ) പറഞ്ഞിട്ടുണ്ട്. അതായതു ഗ്രൗണ്ടിലെ ജയ- പരാജയം ഗ്രൗണ്ടില്‍ തീരണം, അല്ലാതെ കുടുംബത്തില്‍ കേറ്റരുത്‌ എന്ന് വിവക്ഷ. എന്നാല്‍ ഈ ആഗോള തത്വം ചവിട്ടി കൂട്ടി മൂലയില്‍ ഇട്ടു ഒരു ചെറിയ പരാജയത്തിന്റെ പേരില്‍ സുന്ദരന്മാരും സുമുഖരും സുശീലരും(റോബിഞ്ഞോ, ബാസ്റോസ്, മൈക്കോന്‍ ഒയികെ ) ആയ ബ്രസീലിനെ കരി ഓയില്‍ ഒയിച്ചു , ഏതാണ്ട് ഒരു പെലെ രൂപത്തില്‍ ആക്കിയത് തികച്ചും ആബാസത്തരമായി പോയി. ഹോ! ഇത് പോലെ ഒരു ശത്രുവിനോടും ചെയ്യരുത്.


എന്നാല്‍ കൊടുത്താല്‍ എല്ലിസ് പാര്‍ക്കില്‍ തന്നെ കിട്ടും എന്ന ചൊല്ല് വെച്ച് , കൊടുത്തതിന്റെ പലിശയും പലിശയുടെ പലിശയും അതിന്റെ കൂട്ട് പലിശയും (കോമ്പൌണ്ട് തിയറി പ്രകാരം) കണക്കിന് കിട്ടി. കളിയുടെ മുന്‍പ് എന്തെല്ലാം ആയിരുന്നു, മെസ്സിയുടെ ഡ്രിബ്ലിങ്ങും , വെരോനിന്‍റെ ഷാര്‍പ് സപ്ലൈ , ട്ടെവേസിന്‍റെ ക്രോസ് അവസാനം ഹെയ്ന്സിന്‍റെ ഫിനിഷിങ്ങും. ഇതെല്ലാം കേട്ടിട്ട് മറ്റു ടീമുകളൊക്കെ വേള്‍ഡ് കപ്പ്‌ കളിക്കണോ എന്ന് വരെ പലര്‍ക്കും സംശയം തോന്നിയിരുന്നു. ഇത്ര അഹങ്കാരം പാടില്ല. ഇപ്പോള്‍ എന്തായി, മുയിമോനും മീന്‍ കൊത്തി പോയില്ലേ?? അതും ഏതു ജാതി കൊത്തല്‍, ഏതാണ്ട് പിരാന കൊത്തിയ പോലെ ആയില്ലേ??. എല്ല് പോലും ബാക്കി വെച്ചില്ല. ആയതിനാല്‍, ഇനി മേലില്‍ മെസ്സി, കിസ്സി, മറഡോണ മുതലായ ഉമ്മാക്കി (ടിവി രാജേഷിന്റെ വാക്കുകള്‍ തല്‍കാലം കടമെടുത്തു കുറിക്കുകയാണ്, കോടതീയലക്ഷ്യ ക്കേസ്സ് കൊടുക്കരുത്) കാണിച്ചു പേടിപ്പിക്കരുത്. ഇവിടെ നാലും അഞ്ചും പ്രാവിശ്യം കപ്പടിച്ച ടീമൊക്കെ ( ഹേയ്, ബ്രസീല്‍ ആയിരിക്കില്ല!) ഉണ്ട്, അവര്‍ക്കൊന്നും ഇല്ലാത്ത ഒരു മെന കൈ കൊണ്ട് ഫുട്ബോള്‍ കളിച്ചു കപ്പടിച്ച ആര്‍ക്കും വേണ്ട. അതിവിടെ അനുവദിക്കില്ല!!


എന്തായാലും ഇത്രയൊക്കെ കുത്തിയ നിലക്ക്, ഇനിയും ഞാന്‍ ശവത്തില്‍ കുത്തുന്നില്ല.എന്‍റെ ഈ ചെറിയ കുറിപ്പില്‍ ഏതെങ്കിലും ആരാധകര്‍ക്ക് മാനസികമായോ ശാരീരികമായോ തളര്‍ച്ച സംബവിചിട്ടുന്ടെങ്കില്‍ അത് തികച്ചും മനപ്പൂര്‍വമാണ്‌. ഇനിയും ആര്‍ക്കെങ്കിലും കലിപ്പ് തോന്നുനെങ്കില്‍ ഇത് പോലെ വല്ല ജല്‍പ്പനങ്ങളും എഴുതി ആ തരിപ്പ് തീര്‍ക്കെണ്ടാതാണ്. അത് എന്‍റെ ശരീരത്തിലോ മറ്റു ആരാധകരുടെ ശരീരത്തിലോ തീര്‍ക്കരുത്‌. ദയവു ചെയ്തു ഇനി ഒരു നാല് കൊല്ലം കൂടി കാത്തിരിക്കുക. നമ്മള്‍ പഞ്ചായത്ത് ഇലക്ഷനില്‍ തോറ്റാല്‍ പറയുന്ന പോലെ, അടുത്ത പ്രാവിശ്യം കാണിച്ചു തരാം!.


അവസാനമായി ഞാന്‍ ഈ ബ്ലോഗ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച എന്നോട് തന്നെ അതിയായ നന്ദി അറിയിക്കുകയാണ്! അതിലേറെ, ഈ കുറിപ്പ് എഴുതാന്‍ അവസരം ഒരുക്കി തന്ന ജെര്‍മനിയുടെ ക്ലോസെ , പെടോല്സ്കി, മുള്ലെര്‍, ഫെടെരിച് എന്നിവര്‍ക്കും ജെര്‍മനി ടീമിന് മൊത്തത്തിലും ഞാന്‍ ഈ കുറിപ്പ് സമര്‍പ്പിക്കുകയാണ്.


ഇതിനെ കുറിച്ച് ഉള്ള എല്ലാ ആക്ഷേപങ്ങളും, മുട്ടന്‍ തെറികളും കമെന്‍സ് ആയി കുരിക്കാവുന്നതാണ്....

10 അഭിപ്രായങ്ങൾ:

  1. ഹോ കശ്മലാ,
    കണ്ടാല്‍ ഇത്രയൊന്നും തോന്നില്ലല്ലോ.
    നന്നായിരിക്കുന്നു. വളരെ വളരെ..
    അഭിനന്ദനങ്ങള്‍...
    നൗഷാദ്.

    മറുപടിഇല്ലാതാക്കൂ
  2. Ithil Nee enthu Ezhuthiyalum Najnundakum Ethirkan . Pinne Kallatharangalkku PAchayayi Thurannu KAttum. Ariyalo..............

    മറുപടിഇല്ലാതാക്കൂ
  3. ഇതു വായിച്ചപോ കരച്ചില്‍ ആണ് വന്നത്‌. സന്തോഷം കൊണ്ടും കരച്ചില്‍ വരും എന്ന് എന്നെ ആദ്യം പടിപിച്ച ലിനു ജോണി. നിന്നിലെ കാര്ടൂനിസ്ടിനെ പിടിച്ചു പുറത്തു കൊണ്ട് വന്നു തള്ളി ചതച്ച എനിക്ക് നിന്നിലെ സാഹിത്യ കാരനെ ഒന്നും ചെയ്യാന്‍ പറ്റാടെ പോയാലോ.നിന്റെ ചില പ്രയോഗം എന്റെ മനസിന്റെ സര്‍വത്ര സ്ഥലത്തും വന്നിടിച്ചു വല്ലാത്ത ഒരവസ്ഥയില്‍ എത്തിച്ചു. ഇന്നു മുതല്‍ ഞാന്‍ നിന്റെ ഏകലവ്യന്‍. ഞാന്‍ നിന്നെ കണ്ടു പഠിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. aliyan puli thanne, manasilakkan late ayi poyaliya.........

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ജൂലൈ 6 12:30 PM

    Sajeere Ninakkenthu Thonnunnu .
    pandu sreenivasan mohanlalinodu udayananu tharathil paranja pole ..........................Ithayirunnuenikku aadyam thonniyathu.

    മറുപടിഇല്ലാതാക്കൂ
  6. ഇവന്‍ അന്ന് കൊച്ചു പയ്യനാ , കോളേജില്‍ വച്ച് കാര്‍ട്ടൂണ്‍ വരച്ചടിനു ഞങ്ങള്‍ എല്ലാരും ഓന്റെ വീട്ടില്‍ പോയി കഞ്ഞി കുടിച്ചു, എന്നിടരിഷം തീരഞ്ഞിടു അവന്റെ എല്ലാം എല്ലാം ആയ കട്ടിലിന്റെ കാലു തള്ളി ചടച്ചു ( നിന്റെ കാലയിരുന്നു പ്ലാന്‍ ) ഇനിയും നീ പോക്കിരിത്തരങ്ങള്‍ ( ബ്ലോഗ്‌ ) എഴുതി തുടങ്ങിയ അന്റെ കയ്യും കാലും വെട്ടും ഞമ്മള്‍ .. കശ്മലാ....
    എടാ ,, പച്ചയായ കഥ എയുതെട. ജനങ്ങള്‍ ഞെട്ടി വിരക്കറെ. നമ്മുടെ ആ പഴയ ടൂര്‍ ഒന്ന് ഏഴുദി നോകിയാലോ. പലരും ഞെട്ടും. ഞാന്‍ പോലും ഞെട്ടും. നിന്റ നാട് കാര്‍ നിന്നെ കുറിച്ചോര്‍ത്തു പുളകം കൊല്ലും, പിന്നെ നിന്നെ തല്ലി കൊല്ലും

    മറുപടിഇല്ലാതാക്കൂ
  7. കശ്മലന്‍2010, ജൂലൈ 7 5:47 AM

    സാജു... എങ്ങെനെയെങ്കിലും കഞ്ഞി കുടിച്ചു പിയച്ചു പോട്ടെടാ ഈ പാവം കശ്മലന്‍.

    മറുപടിഇല്ലാതാക്കൂ
  8. നിന്റെ ജല്‍പനങ്ങള്‍ വായിച്ചു കഞ്ഞി കുടി മുട്ടിയ ഒരു പറ്റം ചെറുപ്പ കാരുടെ വാകുഗല്‍ ആണെട ഞാന്‍ പറയുന്നത്.

    മറുപടിഇല്ലാതാക്കൂ